Seller's Section

Real Estate Finder will get the best value for your property in a fair and honest way. Signup today for selling properties across different cities in India

Buyer's Section

Looking to Buy or Rent Property? Post Your Property Requirement For Free and Get Quick Response from sellers and property owners Real Investments!

വീട് പുതുക്കിപ്പണിയുന്നതിന് അനുമതി വേണോ?

 

ചെറിയ തോതിലുള്ള പുതുക്കി പണിയലിന് സാധാരണ ഗതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാുപനങ്ങളില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ആവശ്യമില്ല. എന്നാല്‍ വീടിന്റെ വലിപ്പമോ നിലകളോ കൂട്ടാന്‍ അധികൃതരില്‍ നിന്ന് അനുമതി വേണം. വീടിന്റെ ചുറ്റളവും മറ്റും വര്‍ധിക്കുമ്പോള്‍ അതനുസരിച്ച് നികുതി വ്യത്യാസം ഉണ്ടാകും.
പുനര്‍ നിര്‍മാണം നടത്തുന്ന വീടിന്റെ നിലവിലുള്ള സ്ഥല അളവും പുതുതായി നിര്‍മിക്കുന്ന മുറികളും മറ്റ് എക്സ്റ്റന്‍ഷനും ചേര്‍ത്ത പ്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ സമര്‍പ്പിക്കണം. പൊതുറോഡില്‍ നിന്ന് മൂന്നു മീറ്റര്‍ അകലം വിട്ടേ നിര്‍മാണം നടത്താവൂ എന്ന് നിയമം നിലവിലുണ്ട്. ആയതിനാല്‍ പഞ്ചായത്ത് / മുനിസിപ്പല്‍ അധികൃതര്‍ സ്ഥലം പരിശോദിക്കേണ്ടിവരും. അനധികൃതമായി നിര്‍മാണം നടന്നാല്‍ പുതുതായി നിര്‍മിച്ച ഭാഗം പൊളിച്ചുമാറ്റാനും നിയമമുണ്ട്.

വൈദ്യുതി മീറ്റര്‍ സ്ഥാപിച്ച ഭിത്തി പൊളിച്ചു മാറ്റുമ്പോഴും അറ്റകുറ്റ പണി ചെയ്യുമ്പോഴും കെ. എസ്. ഇ. ബിയില്‍ വിവരം അറിയിക്കുക. മീറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ അപേക്ഷ നല്‍കുക. അനുമതിയില്ലാതെ മീറ്റര്‍ ബോര്‍ഡ് ഇളക്കുകയോ മാറ്റിവെക്കുകയോ ചെയ്താല്‍ കണ്ടുപിടിക്കുന്ന പക്ഷം പിഴ അടക്കേണ്ടിവരും.
അറ്റകുറ്റപ്പണി വാട്ടര്‍ അതോറിറ്റിയെയും അറിയിക്കണം. ഇതോടെ ഗാര്‍ഹികേതര നിരക്കിലേക്ക് താരിഫ് മാറും. അറിയിക്കാതെ ചെയ്താല്‍ ചിലപ്പോള്‍ കണക്ഷന്‍ വിഛേദിക്കുക തന്നെ ചെയ്യാം. പണി പൂര്‍ത്തിയായതും അറിയിക്കണം. എന്നാലെ പഴയ നിരക്ക് പുനസ്ഥാപിക്കാനാവൂ.