വര്‍ക്കിങ് ട്രയാങ്കിള്‍ എങ്ങനെ ക്രമീകരിക്കാം |
അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗമുള്ള മൂന്ന് സാധനങ്ങളാണാണ് അടുപ്പ്, ഫ്രിഡ്ജ്, സിങ്ക് എന്നിവ. ഇവ മൂന്നും സൗകര്യപ്രദമായി അടുത്തടുത്തായി ക്രമീകരിക്കാന്‍ കഴിഞ്ഞാല്‍ അടുക്കള ജോലികള്‍ വളരെ എളുപ്പമാവും. ഫ്രിഡ്ജിനും അടുപ്പിനും മദ്ധ്യത്തിലായി സിങ്ക് സ്ഥാപിക്കുന്നതാണ് അനുയോജ്യം. ഫ്രിഡ്ജില്‍ നിന്ന് എടുത്ത് കഴുകിയ ശേഷമായിരിക്കും പലസാധനങ്ങളും പാചകത്തില്‍ ഉപയോഗിക്കുന്നത്. സിങ്കിന് തൊട്ടുമുകളിലായി ഒരു റാക്ക് ഘടിപ്പിച്ചാല്‍ കഴുകിയ പാത്രങ്ങള്‍ വെള്ളം ആറിപ്പോകുന്നത് വരെ അവിടെ വെക്കാം. സിങ്കിന് അടുത്തായി ജനലുണ്ടെങ്കില്‍ പാത്രം കഴുകുന്ന സ്ഥലം എന്നം വൃത്തിയായി സൂക്ഷിക്കാന്‍ കഴിയും. അതു പോലെ തന്നെ പല തവണ ഫ്രിഡ്ജില്‍ നിന്ന് സാധനങ്ങള്‍ എടുക്കേണ്ടിവരും. അതിനാല്‍ ഒരു നില്പില് അധികം അകലെയല്ലാതെ തന്നെ ഫ്രിഡ്ജിന്റെ സ്ഥാനം ക്രമീകരിക്കണം. ഫ്രിഡ്ജിന്റെ വാതില്‍ തുറന്ന് ഒരാള്‍ക്ക് നില്‍ക്കാനുള്ള സ്ഥലവും ഫ്രിഡ്ജിനു മുമ്പില്‍ ഉണ്ടായിരിക്കണം. പീന്നീടുള്ളത് അടുപ്പാണ്. ഗ്യാസ് സ്റ്റൗ വന്നതോടെ ഏതു ദിശയിലേക്കും പാചകം ചെയ്യാമെന്നായി. ജനലോ വാതിലോ തുറന്നാല്‍ നേരിട്ട് ബര്‍ണറിലേക്ക് കാറ്റടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീ അണയുന്നത് നമ്മളറിയാതെയായിരിക്കും. ചില നിര്‍ദേശങ്ങള്‍ : 2. വര്‍ക്കിങ് ട്രയാങ്കിളിന്റെ മൊത്തം പരിധി 26 അടിയില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. 3. വര്‍ക്കിങ് ട്രയാങ്കിളിനിടയില് എന്തെങ്കിലും തടസ്സങ്ങള്‍ ( കാബിനറ്റ്, ഐലന്റ്സ്, പാന്‍ട്രി ടേബിള്‍) വരാതിരിക്കാന്‍ ശ്രദ്ധിക്കുക. 4. വീട്ടിലെ അംഗങ്ങള്‍ സഞ്ചരിക്കുന്ന ഏരിയക്കിടയില് വര്‍ക്കിങ് ട്രയാങ്കിള്‍ ക്രമീകരിക്കാതിരിക്കുക. 5. ഫ്രിഡ്ജ് ക്രമീകരിക്കുമ്പോള്‍ അത് സറ്റൗ/കുക്കിങ് റേഞ്ച് എന്നിവയുടെ അടുത്താവാതിരിക്കാന് ശ്രദ്ധിക്കുക. |